കൊച്ചി കപ്പലപകടം: ക്യാപ്റ്റനെയും നാവികനെയും കസ്റ്റഡിയിലെടുത്തു

ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിയസി ഏയോണിസ്, സെവാന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ബോട്ടിലിടിച്ചത് ആംബര്‍ എല്‍ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരണം.
കൊച്ചി കപ്പലപകടം: ക്യാപ്റ്റനെയും നാവികനെയും കസ്റ്റഡിയിലെടുത്തു

കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ചതിനെ തുടര്‍ന്ന മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനെയും നാവികനെ കസ്റ്റഡിയിലെടുത്തു. ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിയസി ഏയോണിസ്, സെവാന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ബോട്ടിലിടിച്ചത് ആംബര്‍ എല്‍ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരണം. മറൈന്‍ മെര്‍ക്കന്റൈന്‍ വിഭാഗമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കപ്പല്‍ വിട്ടയക്കില്ലെന്നും കൊച്ചിയില്‍ തന്നെ തുടരുമെന്നും അഥികൃതര്‍ വ്യക്തമമാക്കി. 

അപകടസ്ഥലം കൃത്യമായി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളാതീരത്തുനിന്നും 14.1 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം നടന്നതെന്നുമാണ് സൂചന. അപകടമുണ്ടായ സമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്നത് സെക്കന്റ് ഓഫീസറായിരുന്നെന്ന് കപ്പല്‍ രേഖകളില്‍ നിന്നും വ്യക്തമായിരുന്നു. അതേസമയം കാണാതായ മത്സ്യതൊഴിലാളിയെ ഇന്നും കണ്ടെത്തിയിട്ടില്ല.

വോയ്‌സ് ഡേറ്റാ റെക്കോര്‍ഡര്‍ ഡീകോഡ് ചെയ്ത് പരിശോധിച്ചാല്‍ അപകടം നടന്നത് കപ്പലിലെ ജീവനക്കാര്‍ ആറിഞ്ഞിരുന്നോ എന്ന് വ്യക്തമാകും. എന്നാല്‍ അപകടം നടന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന നിലപാടിലാണ് കപ്പലിലെ ക്യാപ്റ്റനടക്കമുള്ള ഉദ്യോഗസ്ഥര്‍. കപ്പലിലെ എല്ലാ രേഖകളും പിടിച്ചെടുത്ത് സൂക്ഷിക്കാന്‍ ഹൈക്കോടതി എംഎംഡിക്കും, ഡി.ജി ഷിപ്പിങ്ങിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. വ

തോപ്പുംപടി ഹാര്‍ബറില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച്ച പുറപ്പെട്ട കാര്‍മല്‍മാതാ ബോട്ട് ഫോര്‍ട്ട് കൊച്ചി തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മെയില്‍ അകലെ വച്ചാണ് അപകടത്തില്‍പ്പെട്ടത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എല്‍ എന്ന കപ്പലാണ് അപകടത്തിന് കാരണമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com