ചെമ്പനോട വില്ലേജില്‍ കര്ഷകന് ആത്മഹത്യചെയ്ത സംഭവത്തില്‍ വിജിലന്‍സ്
അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെതാണ് ഉത്തരവ്. രഹസ്യപരിശോധന നടത്തണമെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് വിജിനലന്‍സ് എസ്പിയ്ക്കാണ് പരിശോധനയ്ക്ക് മേല്‍നോട്ടം. വിജിലന്‍സ് ഡിവൈഎസ്പി രഹസ്യപരിശോധന നടത്തും. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ കാലത്തെ ഇടപാടുകളും പരിശോധിക്കാനും സേവനാവകാശനിയമം ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കാനും നിര്‍ദേശമുണ്ട്.
സംഭവവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയുണ്ടെന്നാണ് സര്‍ക്കാരിന് കളക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. നടപടി ക്രമങ്ങൡ അനാവശ്യമായി കാലതാമസം വരുത്തിയതായും വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും സംഭവത്തില്‍ തുല്യഉത്തരവാദിത്തമാണെന്നുമായിരുന്നുറിപ്പോര്ട്ടിലുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ