ചോര്‍ന്നത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ബജറ്റിന്റെ മീഡിയ ഹൈലൈറ്റ്:  തോമസ് ഐസക്

എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ഗൗരവമായി തന്നെ വിഷയത്തെ കാണുന്നു
 ചോര്‍ന്നത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ബജറ്റിന്റെ മീഡിയ ഹൈലൈറ്റ്:  തോമസ് ഐസക്

തിരുവനന്തപുരം: ചോര്‍ന്നത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ബജറ്റിന്റെ മീഡിയ ഹൈലൈറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍ വര്‍ഷങ്ങളില്‍ എല്ലാം പ്രസംഗം കഴിഞ്ഞതിന് ശേഷമാണ് ഹൈലൈറ്റ്‌സ് മാധ്യമങ്ങളില്‍ വന്നിരുന്നത്‌. എന്നാല്‍ ഇത്തവണ  പ്രസംഗത്തിനിടയില്‍ 10 മണി കഴിഞ്ഞപ്പോള്‍ ഹൈലൈറ്റ്‌സ് മാധ്യമങ്ങള്‍ക്ക് കിട്ടി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും. ഗൗരവമായി തന്നെ വിഷയത്തെ കാണുന്നു. 

ബജറ്റിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യമല്ല ഇത്. ബജറ്റിന്റെ കൂടെ നല്‍കുന്ന മുപ്പതോളം ഡോക്യുമെന്റ്‌സിന്റെ ഒരു ഭാഗവും പുറത്ത് വന്നിട്ടില്ല. ബജറ്റ് പ്രശ്‌നമൊന്നും ഇല്ലാതെ പോകുന്നത് കണ്ടിട്ട് പ്രതിപക്ഷം ഇതെടുത്ത് പ്രയോഗിച്ചതാണ്‌. അസംബ്ലി ലേ ചെയ്തിട്ടുള്ള ഒരു ഡോക്യുമെന്റും പുറത്ത് പോയിട്ടില്ല. അദ്ധേഹം പറഞ്ഞു.കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാ
ണ് ഇത്തവണത്തെ ബജറ്റ് എന്നും അദ്ധേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com