യുവാവിന്റെ ആത്മഹത്യ കൊലപാതകമെന്ന് പൊലീസ്; ഭാര്യ അറസ്റ്റില്‍

യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമെന്നും പൊലീസ് - സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു
യുവാവിന്റെ ആത്മഹത്യ കൊലപാതകമെന്ന് പൊലീസ്; ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ രണ്ട് മാസം മുന്‍പ് യുവാവ് ആത്മഹത്യചെയത് സംഭവം കൊലപാതകമെന്ന് പൊലസ്. സംഭവുമായി ബന്ധപ്പെട്ട്  മരിച്ച ഷാജിയുടെ ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തു. കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കേസും പുനരന്വേഷണത്തിന് എത്തിയത്. നിലവില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സിഐയും എസ്‌ഐയുമാണ് ഈ കേസും അന്വേഷിച്ചിരുന്നത്. കഴുത്ത് ഞെരിച്ചുള്ള മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും. എന്നാല്‍ അതേ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com