ടി ബ്രാഞ്ച് സ്ഥാനത്ത് നീക്കിയത് അകാരണമല്ല; എംഎല്‍എയുടെ വധഭീഷണി പൂഴ്ത്തിയതായി ഡിജിപി കണ്ടെത്തി

ടി ബ്രാഞ്ച് സ്ഥാനത്ത് നീക്കിയത് അകാരണമല്ല; എംഎല്‍എയുടെ വധഭീഷണി പൂഴ്ത്തിയതായി ഡിജിപി കണ്ടെത്തി

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് നല്‍കിയ പരാതി പൂഴ്ത്തിയതാണ് ബീനാ കുമാരിയെ ടിബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ കാരണം

തിരുവനന്തപുരം: കേരളാ പൊലീസിലെ അതീവ രഹസ്യാന്വേഷണവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടിനെ ബീനകുമാരിയെ മാറ്റിയത് നടപടിയുടെ ഭാഗമമെന്ന് സൂചന. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് നല്‍കിയ പരാതി പൂഴ്ത്തിയതാണ് ബീനാ കുമാരിയെ ടിബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ കാരണം

അതേസമയം എംഎല്‍എ കാരാട്ട് റസാഖിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. ജനുവരിയില്‍ എംഎല്‍എ പരാതി നല്‍കിയിട്ടും ഡിജിപി കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിന്  കൈമാറിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാതെ അത് മുക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ നല്‍കിയ പരാതി തുടര്‍നടപടി സ്വീകരിക്കാതെ ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് സെന്‍കുമാര്‍ കണ്ടെത്തിയതോടെയാണ് ബീനാകുമാരിക്ക് സ്ഥാനചലനം ഉണ്ടായത്.

പൊലീസ് ആസ്ഥാനത്ത് നിന്ന് ഡിജിപി അകാരണമായി സ്ഥലം മാറ്റിയെന്നാണ് ജൂനിയര്‍ സൂപ്രണ്ട് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. പൊലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് സ്ഥലം മാറ്റിയെന്നായിരുന്നു പരാതി. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെന്നു കാണിച്ച് കുമാരി ബീന ആഭ്യന്തര സെക്രട്ടിക്കാണ് പരാതി നല്‍കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com