കോട്ടയം: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന് മൊഴി നല്കി പി.സി ജോര്‍ജ് എംഎല്‍എ. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെയാണ് വിമര്‍ശിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണ ചുമതലയുളള വനിതാ കമ്മീഷന് ഡയറക്ടര്‍ പി.യു കുര്യാക്കോസിന് കോട്ടയത്താണ് പി.സി ജോര്‍ജ് മൊഴി നല്‍കിയത്.
ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് തുടര്‍നടപടി സ്വീകരിക്കും. കേരളത്തിന് പുറത്തുളള ചെയര്‍പേഴ്സണ്‍ മടങ്ങി എത്തിയ ശേഷമാകും റിപ്പോര്‍ട്ട് പരിശോധിക്കുന്നത്.നടിയെ ആക്ഷേപിച്ച് സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ