ലണ്ടനിലെ തുരങ്കപാതയിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡും വ്യക്തമാക്കിയിരുന്നു
ലണ്ടനിലെ തുരങ്കപാതയിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ലണ്ടനിലെ തുരങ്കപാതയിലെ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഇരുപതോളം പേര്‍ക്കായിരുന്നു പരിക്കേറ്റത്. ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

ഐഎഎസിന്റെ  അമാഖ് ന്യൂസ് ഏജന്‍സിയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുന്നതായി അറിയിച്ചത്. ബ്രിട്ടനില്‍ ഈ വര്‍ഷം ഉണ്ടാകുന്ന അഞ്ചാമത്തെ വലിയ ഭീകരാക്രമണമാണ് ഇത്. 

എന്നാല്‍ ട്രെയിനിന് ഉള്ളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൂര്‍ണമായും പൊട്ടാതിരുന്നതാണ് സ്‌ഫോടനത്തിന്റെ വ്യാപ്തി കുറച്ചത്. പശ്ചിമ ലണ്ടനിലെ പാര്‍സന്‍ ഗ്രീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടാനിരുന്ന ട്രെയിനിലായിരുന്നു സ്‌ഫോടനം. യാത്രക്കാരില്‍ ചിലര്‍ക്ക് സ്‌ഫോടനത്തില്‍ പൊള്ളലേല്‍ക്കുകയും, മറ്റ് ചിലര്‍ക്ക് ട്രെയിനിന്റെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലുള്ള തിക്കിലും തിരക്കിലുമാണ് പരിക്കേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com