കരിഓയില്‍ ഒഴിച്ചവര്‍ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ മാതൃക കാട്ടി;  കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍

കരിഓയില്‍ ഒഴിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശേവന്ദ്രകുമാര്‍ - സാമൂഹ്യസേവനം കാട്ടി മാതൃകവണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു
കരിഓയില്‍ ഒഴിച്ചവര്‍ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ മാതൃക കാട്ടി;  കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി ഡയറക്ടറായിരിക്കെ തന്നെ കരിഓയില്‍ ഒഴിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍ ഐഎഎസ്.  ഇത് സംബന്ധിച്ച് കേശവേന്ദ്രകുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കി. 

കേശവേന്ദ്രകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പ്രതികളാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സാമൂഹ്യസേവനത്തിലൂടെ മാതൃക കാണിച്ചു. ഇവരുടെ മാതാപിതാക്കളും കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പ്രതികള്‍ തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് കേശവേന്ദ്രകുമാറിന്റെ തീരുമാനം.  

2012 ഫെബ്രുവരിയിലാണ് ഹയര്‍സെക്കന്ററി ഡയറക്ടറായിരിക്കെ കേശവേന്ദ്രകുമാറിന്റെ മുറിയില്‍ ചര്‍ച്ചക്കു കയറിയ എട്ട് കെ.എസ്.യു പ്രവര്‍ത്തകരാണ് കരിഓയിലൊഴിച്ചത്. തുടര്‍ന്ന്  എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മുന്‍സര്‍ക്കാര്‍ കേസിലെ ഒരു പ്രതിയുടെ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ ഐഎഎസ് അസോസിയേഷന്‍ ശ്ക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ തീരുമാനം റദ്ദാക്കുകയായിരുന്നു. തന്റെ അനുമതി വാങ്ങാതെ എങ്ങനെ കേസ് അവസാനിപ്പിക്കുമെന്ന് കേശവേന്ദ്രകുമാറും ചോദിച്ചിരുന്നു. 

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കേസ് ജോലിക്ക് തടസമായതോടെയാണ് രക്ഷിതാക്കളും കുട്ടികളും കേശവേന്ദ്രകുമാറിനോട് തെറ്റ് ഏറ്റുപറഞ്ഞു. എന്നാല്‍ നിങ്ങള്‍ സാമൂഹ്യസേവനം ചെയ്ത് നല്ല മനസിന് ഉടമയാണെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ കേസ് പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ മാനസിരോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളും ശുചീകരണം നടത്തി, സൗജന്യ ഭക്ഷണം വിചരണം ചെയ്തു. ഡോക്ടര്‍മാര്‍ ഇവരുടെ സേവനത്തിന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതോടെ കേശവേന്ദ്രകുമാര്‍ കേസ്് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി ആഭ്യന്തകരസെക്രട്ടറിക്ക് കത്തു നല്‍കിയത്. ഇനി ഈ കേസില്‍ തീരുമാനമെടുക്കേണ്ടത് പിണറായി സര്‍ക്കാരാണ്. കേശവേന്ദ്രകുമാര്‍ വയനാട് ജില്ലാ കളക്ടറായി സേവനം തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com