ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സമിതി അംഗീകരിച്ചു

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം: കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സമിതി അംഗീകരിച്ചു

പാര്‍ട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. മുന്‍ മന്ത്രിയുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു - ഇക്കാര്യത്തില്‍ മന്ത്രിക്ക് ജാഗ്രത കുറവുണ്ടായെന്നും റിപ്പോര്‍ട്ട്‌ 

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചു. കടകംപള്ളിക്കെതിരെ നടപടി വേണ്ടെന്നും സമിതി തീരുമാനിച്ചു. ദേവസ്വം മന്ത്രി എന്ന നിലയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാവരുതെന്നും സമിതി നിര്‍ദേശിച്ചു. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കടകംപള്ളിയുടെ നടപടി പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനം ഉയര്‍ന്നതായും ഇക്കാര്യത്തില്‍ കടകംപള്ളിക്ക് ജാഗ്രതകുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 
പാര്‍ട്ടിക്ക്് മുമ്പും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. മുന്‍ മന്ത്രിയുടെ മാതൃക പിന്തുടരണമെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. കഴിഞ്ഞ  അഷ്ടമി രോഹിണി ദിനത്തിലാണ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാജ്ഞലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.  മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങൡ സൂക്ഷ്മത പുലര്‍ത്തണമെന്നുമായിരുന്നു ചില അംഗങ്ങളുടെ യോഗത്തിലെ പരാമര്‍ശം

് സിപിഐഎം നേരിടുന്ന ആശയപാപ്പരത്തത്തിന്റെ സൂചനയാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com