കുഞ്ഞാലിക്കുട്ടിക്ക് ബീഫ് കഴിക്കണമെങ്കില്‍ ഇടതുമുന്നണിക്ക് വോട്ട് നല്‍കണമെന്ന് വിഎസ്

കുഞ്ഞാലിക്കുട്ടി ബീഫ് കഴിക്കുന്നയാളാണെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത് - ഇനിയും ബീഫ് കഴിക്കണമെന്നുണ്ടെങ്കില്‍ തന്റെ വോട്ട് എംബി ഫൈസിലിന് നല്‍കണമെന്നും വിഎസ്
കുഞ്ഞാലിക്കുട്ടിക്ക് ബീഫ് കഴിക്കണമെങ്കില്‍ ഇടതുമുന്നണിക്ക് വോട്ട് നല്‍കണമെന്ന് വിഎസ്

മലപ്പുറം:  മലപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടതുപക്ഷത്ത് ആവേശം വിതറി വിഎസ് അച്യുതാനന്ദന്‍. എതിര്‍ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വിഎസ് ഉന്നയിക്കുന്നത്. മലപ്പുറത്ത് മൂന്ന് പ്രചാരണ യോഗങ്ങളിലാണ് വിഎസ് പങ്കെടുക്കുന്നത്.

കുഞ്ഞാലിക്കുട്ടി ബീഫ് കഴിക്കുന്നയാളാണെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും കുഞ്ഞാലിക്കുട്ടിയറിയുന്നില്ലെന്നാണ് തോന്നുന്നത്. ഇനിയും ബീഫ് കഴിക്കണമെന്നുണ്ടെങ്കില്‍ തന്റെ വോട്ട് എംബി ഫൈസിലിന് നല്‍കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു. രാജ്യത്ത് ബിജെപിയും സംഘ്പരിവാര്‍ ശക്തികളും സംഹാരതാണ്ഡവമാടുകയാണ്. ദേശീയതലത്തില്‍ സംഘ്പരിവാര്‍ ശക്തികളെ നിലക്ക് നിര്‍ത്താന്‍ ഇടതുപക്ഷത്തിന് മാത്രമെ കഴിയുകയുള്ളു.

കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടയൊണ് ബാബറി മസ്ജിദ് തകര്‍ത്തത്. അന്ന് കേരളത്തില്‍ ലീഗിന് നാലുമന്ത്രിമാര്‍ ഉണ്ടായിരുന്നെന്നും, ലോക് സഭയില്‍ രണ്ട് എംപിമാര്‍ ഉണ്ടായിരുന്നിട്ടും പള്ളിതകര്‍ത്തവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതെ ഭരണത്തിന്റെ സുഖലോലുപതയില്‍ കഴിയുകയായിരുന്നെന്നും വിഎസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com