മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനായി കേസ് തുമ്പ പൊലീസിന് കൈമാറി

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തു. എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനായി കേസ് തുമ്പ പൊലീസിന് കൈമാറി. കഴക്കൂട്ടം സിഐക്കാണ് അന്വേഷണ ചുമതല.

മികവു മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയതിനു  പിന്നാലെ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജോലി മികവു പോരെന്ന കാരണം ചൂണ്ടിക്കാട്ടി ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചാനല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ ഏതാനും പേരെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ നീക്കം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അവശനിലയിലായ മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴില്‍ പീഡനം രൂക്ഷമാണെന്നും ഒരുപറ്റം ജേര്‍ണലിസ്‌ററുകളെ തെരഞ്ഞുപിടിച്ച് പിരിച്ചുവിടല്‍ ഭീഷണി പ്രയോഗിച്ചതായും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com