മലയാളികളുടെ പുവര്‍ റിവ്യു കാരണം കുത്തനെയിടിഞ്ഞ ഫേസ്ബുക്ക് പേജ് റേറ്റിങ് ഉയര്‍ത്താന്‍ വ്യാജ റിവ്യു നല്‍കിയിട്ടും അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്കിന് രക്ഷയില്ല.റേറ്റിങ് 1.6ആയി കുറഞ്ഞിരിക്കുകയാണ്. പേജില്‍ ഫേക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് വ്യാജ റേറ്റിങ്ങുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫേസ്ബുക്ക് ഇത് ബ്ലോക്ക് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും റിപബ്ലിക്കിന്റെ റേറ്റിങ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
പുവര്‍ റിവ്യു ക്യാമ്പയിന്‍ ആരംഭിച്ച ദിവസം തന്നെ മലയാളികള്‍ 4.7ല്‍ നിന്നും 2.3ആക്കി റേറ്റിങ് കുറച്ചു കൊടുത്തിരുന്നു. ഇതേത്തുര്‍ന്നാണ് വ്യാജ റേറ്റിങ്ങുകളുമായി റിപബ്ലിക് രംഗത്തെത്തിയത്. വ്യാജ റേറ്റിങ്ങുകള്‍ വഴി അഞ്ചു സ്റ്റാറുകളുടെ റേറ്റിങ് 29000 ആക്കി മാറ്റാന്‍ റിബപ്ലിക്കിന് കഴിഞ്ഞിരുന്നു.എന്നാല്‍ ഫേസ്ബുക് ഇത് ബ്ലോക്ക് ചെയ്തതോടെ റേറ്റിങ് വീണ്ടും കുത്തനെ താഴേക്ക് പോയി. പോരാത്തതിന് മലയാളികള്‍ പുവര്‍ റിവ്യു ആക്രമണം കൂടുതല്‍ ശ്ര്തമാക്കുകയും ചെയ്തു. 168000 പേരാണ് പുവര്‍ റിവ്യു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 1.6ലേക്ക് പുവര്‍ റിവ്യു ആയ ഒറ്റ സ്റ്റാര്‍ എത്തി.വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് റിപ്ലബിക്.
കേരളത്ത ആക്ഷേപിക്കുന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ കൊടുക്കുകയും,സംഘപരിവാര്‍ അനുകൂല വ്യാജ വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് റിപബ്ലിക്കിനെതിരെ പുവര്‍ റിവ്യു ക്യാമ്പയിന്‍ ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ