കൂടുതല്‍ ബാറുകള്‍ തുറക്കും; സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം  

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 23rd August 2017 07:37 PM  |  

Last Updated: 23rd August 2017 08:01 PM  |   A+A-   |  

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ യോഗ തീരുമാനം. നഗരപരിധിയിലെ സംസ്ഥാനപാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണു തീരുമാനം. 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി മറികടക്കാനുള്ള പുതിയ വഴിയാണിത്. 

ഈ പാതകള്‍ ഡീനോട്ടിഫൈ ചെയ്താല്‍ 129 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ സാധിക്കും. ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകള്‍, 10 മദ്യവില്‍പ്പനശാലകള്‍,നാലു ക്ലബുകള്‍ എന്നിവയും തുറക്കാന്‍ സാധിക്കും. 

മറ്റുസംസ്ഥാനങ്ങള്‍ ഇതിനോടകെ തന്നെ നഗരഭാഗങ്ങളിലെ പേരുകള്‍ മാറ്റുകയും അനുകൂല കോടതി വിധി നേടിയെടുക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരത്തിലൊരു നീക്കത്തിന് സംസ്ഥാന സര്‍ക്കാരിനേയും പ്രേരിപ്പിച്ചിരിക്കുന്നത്.