പിവി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടണയണ പൊളിച്ചുമാറ്റണം: ആര്‍ഡിഒ

ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
പിവി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടണയണ പൊളിച്ചുമാറ്റണം: ആര്‍ഡിഒ


മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജില്ലാ കളക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍ഡിഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. പാര്‍ക്ക് നിര്‍മാണത്തിനായി മല ഇടിച്ചു നിരത്തുകയും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അനധികൃത ചെക്ക് ഡാം നിര്‍മിക്കുകയും ചെയ്തതെന്നും എം.എല്‍.എയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. 

നേരത്തെ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചെന്നതിന്റെ വിവരവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. 207.84 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടെ കൈവശമുള്ളതെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയില്‍ പറഞ്ഞിരുന്നത്. ഈ വിവരങ്ങള്‍ ഒന്നും തന്നെ അന്‍വര്‍ തെരഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. നിലവില്‍ കൂടരഞ്ഞിയില്‍ ഉള്ള വിവാദ വാട്ടര്‍ തീം പാര്‍ക്കില്‍ പതിനൊന്ന് ഏക്കറോളം സ്ഥലം അന്‍വറിന്റെ പേരിലാണ്. അന്‍വറിന്റെ നിയമ ലംഘനവുമായി ബന്ധപ്പെട്ട പരാതി നിയമസഭാ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com