മേളയില്‍ പങ്കെടുക്കാന്‍ ഒരു പാസ് അനുവദിച്ചു തരൂ: സംഘാടകരോട് ദേശീയ പുരസ്‌കാര ജേതാവ് സുരഭി 

അവര്‍ ചേര്‍ത്തുപിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയതെങ്കില്‍ ഇങ്ങനെയാകുമോ മേള ആഘോഷിക്കുക
മേളയില്‍ പങ്കെടുക്കാന്‍ ഒരു പാസ് അനുവദിച്ചു തരൂ: സംഘാടകരോട് ദേശീയ പുരസ്‌കാര ജേതാവ് സുരഭി 

കൊച്ചി: കേരള രാജ്യാന്തര ചലചിത്രമേളയില്‍ പങ്കെടുക്കാന്‍ സംഘാടകരോട് പാസ് ആവശ്യപ്പെട്ട് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി. മേളയുടെ പാസിനായി ഓണ്‍ലൈനിലൂടെ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന മണിയന്‍ പിള്ള രാജുച്ചേട്ടനെ വിളിച്ചു പറഞ്ഞപ്പോള്‍ ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ പാസ് തരാന്‍ കമലിനെ വിളിക്കാന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കമല്‍സാറിനെ വിളിച്ചപ്പോള്‍ പാസ് നല്‍കാനുള്ള ഏര്‍പ്പാടാക്കാമെന്നും അക്കാദമിയില്‍ നിന്നും വിളിച്ചോളും എന്നായിരുന്നു മറുപടിയെന്നും സുരഭി പറയുന്നു.  

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സുരഭിക്ക് ക്ഷണമുണ്ടായിരുന്നില്ല. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രകാശ് രാജ് ഉദ്ഘാടനം ചെയത് വേദിയില്‍ സംസ്ഥാന അവാര്‍ഡ് നേടിയ നടിയ്ക്ക് സ്ഥാനവും ഉണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം മിന്നാമിനുങ്ങിനും മേളിയിലൊരിടത്തും ഇടം ലഭിച്ചിട്ടില്ല.

സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ഡിസംബര്‍ 12ന് മേളയ്ക്ക് സമാന്തരമായി മിന്നാമിനുങ്ങ് സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം എന്ന നിലയില്‍ മേളയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ചിത്രത്തെ ഉള്‍പ്പെടുത്തണമായിരുന്നെന്നും സുരഭി പറഞ്ഞു. 

മേളയില്‍ മുഴുവന്‍ പേരും അവള്‍ക്കൊപ്പമെന്ന് വിളിച്ചു പറയുന്നവരാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ ആകാന്‍ എനിക്ക് എത്ര കാലം ദൂരം ഉണ്ട്. അവര്‍ ചേര്‍ത്തുപിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയതെങ്കില്‍ ഇങ്ങനെയാകുമോ മേള ആഘോഷിക്കുക. ഞാന്‍ മികച്ച നടിയാകുന്നത് കേന്ദ്രത്തിന് മാത്രമാണല്ലോ. കേരളത്തില്‍ എനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേയുള്ളൂവെന്നും സുരഭി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com