അവതാരകര്‍ സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നു, ഇവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് മന്ത്രി  ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: സര്‍ക്കാരിനെതിരെ വാര്‍ത്താ അവതാരകര്‍ കലാപത്തിന് ആഹ്വാനംചെയ്യുന്ന അവസ്ഥയില്‍ മാധ്യമപ്രവര്‍ത്തനം എത്തിയെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍(കേരള) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ ഈ നിര്‍ണായക പങ്ക് നിറവേറ്റാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. എന്നാല്‍ അത് പലപ്പോഴും ഉണ്ടാകുന്നില്ല. വിശ്വാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ജനനന്മയ്ക്കു വേണ്ടിയല്ല. ഇത്തരം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങള്‍ തിരിച്ചറിയണം. 

മാധ്യമങ്ങളില്‍ ചിലരെങ്കിലും വഴിതെറ്റി സഞ്ചരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്‍ഷനില്‍ കാലോചിത വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com