പ്രശസ്ത പത്രപ്രവര്‍ത്തകനും യോഗനാദം ചീഫ് എഡിറ്ററുമായവി ആര്‍ വിജയറാം അന്തരിച്ചു

പ്രശസ്ത പത്രപ്രവര്‍ത്തകനും യോഗനാദം ചീഫ് എഡിറ്ററുമായ വൈപ്പിന്‍ ഓച്ചന്തുരുത്ത് വയന്നപ്പിള്ളില്‍ വീട്ടില്‍ വി.ആര്‍.വിജയറാം(83) അന്തരിച്ചു
പ്രശസ്ത പത്രപ്രവര്‍ത്തകനും യോഗനാദം ചീഫ് എഡിറ്ററുമായവി ആര്‍ വിജയറാം അന്തരിച്ചു

കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനും യോഗനാദം ചീഫ് എഡിറ്ററുമായ വൈപ്പിന്‍ ഓച്ചന്തുരുത്ത് വയന്നപ്പിള്ളില്‍ വീട്ടില്‍ വി.ആര്‍.വിജയറാം(83) അന്തരിച്ചു. 1975 ല്‍ കേരളകൗമുദിയുടെ കൊച്ചി യൂണിറ്റില്‍ ലേഖകനായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച വിജയറാം പിന്നീട് എറണാകുളം ബ്യൂറോ ചീഫ് ആയി. കേരളകൗമുദി ആലപ്പുഴ എഡീഷന്‍ തുടങ്ങിയപ്പോള്‍ നേതൃത്വം ഏറ്റെടുത്തു. റിട്ടയര്‍ ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ് വീണ്ടും കൊച്ചിയില്‍ തിരിച്ചെത്തി.കേരളകൗമുദിയില്‍ നിന്ന് പിരിഞ്ഞശേഷം എസ്.എന്‍.ഡി.പിയുടെ മുഖപത്രമായ യോഗനാദത്തിന്റെ എഡിറ്ററായി. 

മലയാള പത്രപ്രവര്‍ത്തനത്തെ സാഹിത്യവുമായി കൂട്ടിയിണക്കിയത് ഇദ്ദേഹമാണ്. എഴുത്തുകാരുടെ സ്വകാര്യജീവീതവും സാഹിത്യജീവിതവും സമന്വയിപ്പിച്ചുകൊണ്ട് 'വാക്കും പൊരുളും ' എന്ന കോളത്തിന് തുടക്കമിട്ടു. എം.ഗോവിന്ദന്‍ മുതല്‍ ഒ.വി.വിജയന്‍ വരെയുള്ള എഴുത്തുകാര്‍, എം.ലീലാവതി മുതല്‍ കെ.പി.അപ്പന്‍ വരെയുള്ള നിരൂപകര്‍, ജി.ശങ്കരകുറുപ്പ് മുതല്‍ കെ.ജി.എസ് വരെയുള്ള കവികള്‍ എന്നിവരെല്ലാം ഈ പംക്തിയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് സാമൂഹ്യ രാഷ്ട്രിയ മേഖലയിലെ പ്രമുഖരെ കൂടി ഉള്‍പ്പെടുത്തി 'ധന്യമാം ജീവിതം' എന്ന പേരില്‍ കുറെകൂടി വിപുലമാക്കി എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിച്ചു. സാഹിത്യവും രാഷ്ട്രിയവും ഭംഗിയായി കൈകാര്യം ചെയ്ത അദ്ദേഹം എല്ലാവരോടും മാന്യമായി പെരുമാറി.

ഭാര്യ:ടി.ജി.മണി.(കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് അദ്ധ്യാപിക)മക്കള്‍: ടിക്കി രാജ്‌വി( പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ഇന്ത്യന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം) ടിറ്റി രാജ്‌വി(ഐ.ബി.എം,സിംഗപ്പൂര്‍) മരുമക്കള്‍ : ആതിര .എം(ജേണലിസ്റ്റ്, ദി ഹിന്ദു, തിരുവനന്തപുരം) സുമിത ദാസ്(ഐ.ബി.എം) സംസ്‌കാരം പിന്നീട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com