'നമ്പര്‍ 3898, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍' ; അമീറുളിന്റെ പുതിയ മേല്‍വിലാസം ഇനി ഇങ്ങനെ

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സി ബ്ലോക്കിലെ രണ്ടാം സെല്ലിലായിരിക്കും അമീറുളിനെ പാര്‍പ്പിക്കുക 
'നമ്പര്‍ 3898, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍' ; അമീറുളിന്റെ പുതിയ മേല്‍വിലാസം ഇനി ഇങ്ങനെ

തൃശൂര്‍ : ജിഷ വധക്കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതി അമീറുള്‍ ഇസ്ലാമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 3898 നമ്പര്‍ തടവുകാരനായിരിക്കും ഇനി അമീറുള്‍. ജയിലിലെ സി ബ്ലോക്കിലെ രണ്ടാം സെല്ലിലായിരിക്കും അമീറുളിനെ പാര്‍പ്പിക്കുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിന് വധശിക്ഷ വിധിച്ചത്.
തുടര്‍ന്ന് വൈകീട്ടോടെയാണ് അമീറുളിനെ വിയ്യൂരിലെത്തിച്ചത്. 

നേരത്തെ വിചാരണ തടവുകാരനായി ഒന്നര വര്‍ഷത്തോളം കാക്കനാട് ജില്ലാ ജയിലിലാണ് അമീറുളിനെ പാര്‍പ്പിച്ചിരുന്നത്. കാക്കനാട് ജയിലിലെ ഒന്നര വര്‍ഷത്തെ താമസം അമീറുളിന്റെ രൂപം തന്നെ മാറ്റി. പിടിലാകുമ്പോള്‍ മെലിഞ്ഞ ആളായിരുന്ന ഇയാള്‍ തടിച്ചു. 45 കിലോ ഉണ്ടായിരുന്ന അമീറുളിന്റെ തൂക്കം ഇപ്പോള്‍ 55 കിലോയായി വര്‍ധിച്ചു. 

ജയിലില്‍ ആദ്യമൊക്കെ പീഢനം നേരിട്ടിരുന്നതായി അമീര്‍ അഭിഭാഷകനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അഡ്വ ബി എ ആളൂര്‍ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ മാറ്റമുണ്ടായി. ആദ്യ ദിനങ്ങലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന അമീറുളിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com