പടയൊരുക്കത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; ഓഖി ദുരിത ബാധിതരെ കാണും

നേതൃത്വവുമായി അസ്വാരസ്യങ്ങളുള്ളതിനാല്‍ എംപി വിരേന്ദ്ര കുമാര്‍ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തില്ല
പടയൊരുക്കത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; ഓഖി ദുരിത ബാധിതരെ കാണും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. ഓഖി ദുരന്തം വിതച്ച പ്രദേശങ്ങളിലേക്കും രാഹുല്‍ ഇന്നെത്തും. 

രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ പൂന്തുറയിലെ ഓഖി ദുരന്തം വിതച്ച ഇടങ്ങളിലേക്കാകും ആദ്യം പോവുക. പൂന്തുറ  പള്ളിക്ക് മുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തും. പൂന്തുറയില്‍ നിന്നും  വിഴിഞ്ഞത്തെത്തുന്ന രാഹുല്‍ ഇവിടെ സന്ദര്‍ശനം നടത്തിയതിന് ശേഷം ഹെലികോപ്ടര്‍ മാര്‍ഗം തമിഴ്‌നാട്ടിലെ ചിന്നത്തുറയിലേക്ക് പോകും. 

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന്റെ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകും. മൂന്നരയ്ക്ക് തൈക്കാട് പൊലീസ്  ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുള്ള ബേബി് ജോണ്‍ ജന്മശതാബ്ദി ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍, അഞ്ചരയോടെ പടയൊരുക്കത്തിന്റെ സമാപന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കെത്തും. 

നേതൃത്വവുമായി അസ്വാരസ്യങ്ങളുള്ളതിനാല്‍ എംപി വിരേന്ദ്ര കുമാര്‍ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തില്ല. ഒരു ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനായി എത്തുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com