വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി

ഒരു മുന്നണിയിലുമില്ലാതെ തന്നെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിയിച്ചില്ലേ, വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി 
വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്ന് കെഎം മാണി


കോട്ടയം:  ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാഹചര്യങ്ങളനുസരിച്ച് മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ്  അധ്യക്ഷന്‍ കെഎംമാണി. വലതുമുന്നണി വിട്ടതോടെ ഞങ്ങളുടെ കഥ കഴിഞ്ഞെന്നു പറഞ്ഞവര്‍ തന്നെ ഞങ്ങള്‍ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നതായും കെഎം മാണി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഭാവി സംബന്ധിച്ചായിരിക്കും ചര്‍ച്ച. മുന്നണി പ്രവേശനം പ്രധാനമല്ല. ഒരു മുന്നണിയിലുമില്ലാതെ തന്നെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനില്‍ക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിയിച്ചില്ലേ, വേണമെങ്കില്‍ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകും മാണി പറഞ്ഞു. എന്നാല്‍ കേരളകോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കണമെന്നില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അജണ്ടയുമായി യോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നാല്‍ യോജിച്ചു പ്രവര്‍ത്തിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് അപ്പോഴത്തെ സാഹചര്യമനുസരിച്ചു ചെയ്യാമെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഐക്യമില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന് മാണിയുടെ മറുപടി ഇങ്ങനെയായിരുന്നു 'ഐക്യമില്ലാതെയാണോ ഞങ്ങളിങ്ങനെ ഒരുമിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ ചില അഭ്യൂഹങ്ങള്‍ അസ്ഥാനത്താണെന്ന് ഇതോടെ തെളിഞ്ഞില്ലേ...?' എന്നും മാണി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com