സിപിഎം ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് അരവണ; കമ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാലെന്താണെന്ന് കെ.രാഘവന്‍

പ്രതിനിധികള്‍ക്ക് അരവണയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും നല്‍കിയതാണ് വിവാദത്തിലായിരിക്കുന്നത്
സിപിഎം ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് അരവണ; കമ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാലെന്താണെന്ന് കെ.രാഘവന്‍

ആലപ്പുഴ: ഏരിയ സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് അരവണ നല്‍കി സിപിഎം വിവാദത്തില്‍. സിപിഎമ്മിന്റെ മാവേലിക്കര ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ പ്രതിനിധികള്‍ക്ക് അരവണയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും നല്‍കിയതാണ് വിവാദത്തിലായിരിക്കുന്നത്. 

എന്നാല്‍ ശബരിമലയിലെ അരവണയല്ല പാര്‍ട്ടി പ്രതിനിധികള്‍ക്ക നല്‍കിയതെന്നും, കമ്യൂണിസ്റ്റുകര്‍ പ്രസാദം കഴിച്ചെങ്കില്‍ തന്നെ എന്താണ് പ്രശ്‌നമെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് അംഗവും, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ. രാഘവന്റെ പ്രതികരണം. 
താന്‍ പണം നല്‍കി വാങ്ങിയ അരവണ പാര്‍ട്ടി പ്രതിനിധികള്‍ക്കിടയില്‍ വിതരണം ചെയ്തതില്‍ തെറ്റെന്താണെന്നും വിവാദങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം  പറയുന്നു.

പാര്‍ട്ടി അംഗങ്ങള്‍ക്ക അരവണ വിതരണം ചെയ്ത നടപടി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.രാഘവന്റെ വിശദീകരണം. സംഭവത്തില്‍ വിവാദത്തിന്റെ കാര്യമില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com