ദിലീപ് കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു

കേസില്‍ ഒമ്പതാം പ്രതിയാണ് ദിലീപ്. 
ദിലീപ് കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു. കേസില്‍ ഒമ്പതാം പ്രതിയാണ് ദിലീപ്. 

അങ്കമാലി കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയാണ് ദിലീപ് രേഖകള്‍ പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com