മാണിയെ കൂടെ കൂട്ടുന്നതില്‍ തടയിട്ടത് സിപിഎം കേന്ദ്ര നേതൃത്വമെന്ന് സൂചന; മാണിയുടേത് വിലപേശലാണോ എന്ന് നേതാക്കള്‍ക്ക് സംശയം

കെ.എം.മാണി എല്‍ഡിഎഫിലേക്ക വരുമ്പോള്‍ പി.ജെ.ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജിന്റെ  ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയും ഒപ്പമുണ്ടാകണമെന്നാണ് സിപിഎമ്മിന്റെ നിലപാട്
മാണിയെ കൂടെ കൂട്ടുന്നതില്‍ തടയിട്ടത് സിപിഎം കേന്ദ്ര നേതൃത്വമെന്ന് സൂചന; മാണിയുടേത് വിലപേശലാണോ എന്ന് നേതാക്കള്‍ക്ക് സംശയം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റ് നീട്ടിയത് സിപിഎം കേന്ദ്ര ഘടകത്തില്‍ നിന്നുമുള്ള എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന. മാണിയുടെ  ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുമായി സമവായത്തില്‍ എത്തിയതിന് ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വികാരം. 

സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുമായി ഈ വിഷയത്തില്‍ സമവായത്തില്‍ എത്താതെ മാണിയെ എല്‍ഡിഎഫിലേക്ക് എത്തിച്ചാല്‍ അത് ദേശീയ തലത്തില്‍ തന്നെ ഇടത് ഐക്യത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതു മുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ചാല്‍ വരാമെന്നുള്ള മാണിയുടെ പരാമര്‍ശം വിലപേശലാണോ എന്ന് സംശയവും സിപിഎം സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ ഉന്നയിച്ചു. 

കെ.എം.മാണി എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ പി.ജെ.ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജിന്റെ  ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയും ഒപ്പമുണ്ടാകണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാലിപ്പോള്‍ മാണി വരികയാണെങ്കില്‍ പി.ജെ.ജോസഫ് ഒപ്പമുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ജെഡിയുവിന്റെ ഇടത് പ്രവേശനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഐക്യകണ്‌ഠേന തീരുമാനമുണ്ടായിരുന്നു. എന്നാല്‍ മാണിയുടെ കാര്യത്തില്‍ സെക്രട്ടറിയേറ്റിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com