ന്യൂനപക്ഷങ്ങള്‍ക്ക് മോദി  സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന് മാര്‍ക്ലിമിസ്

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബസേലിയസ് മാര്‍ ക്ലിമിസ്
ന്യൂനപക്ഷങ്ങള്‍ക്ക് മോദി  സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന് മാര്‍ക്ലിമിസ്

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബസേലിയസ് മാര്‍ ക്ലിമിസ്. ഇന്ത്യയുടെ ജനാധിപത്യത്തിന് തന്നെ ക്ഷതമേല്‍പ്പിച്ച സംഭവമാണ് കഴിഞ്ഞ 14ന് മധ്യപ്രദേശിലെ സത്‌നയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലെ ആശങ്ക കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ നേരില്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കരോള്‍ നടത്തിവരുന്ന പ്രദേശത്താണ് ഇത്തവണ ആപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. കരോളിന്  പോയ വിദ്യാര്‍ത്ഥികളെയും വൈദികരെയും ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് സാന്നിധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിനിരയായതെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം അറിഞ്ഞെത്തിയ വൈദികരെയും സ്റ്റേഷനില്‍ തടഞ്ഞുവെച്ചെന്നും ഇവരെത്തിയ കാര്‍ കത്തിച്ചത് പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നെന്നും മതം മാറ്റം ആരോപിച്ച് വൈദികനെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സെമിനാരി വിദ്യാര്‍ത്ഥികളെ ആക്രമിച്ചവര്‍ക്കെതിരെയും കാര്‍ കത്തിച്ചവര്‍ക്കെതിരെയു കേസെടുത്തിട്ടില്ല. മുന്‍കാലങ്ങളില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കുമ്പോള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആകുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് സര്‍ക്കാരുകള്‍ പറയുമായിരുന്നു. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com