പൊലീസ് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ചാരക്കേസില്‍ നമ്പി നാരായണനെ അറിയില്ല:  ഹൗസിയ ഹസന്‍ 

നമ്പി നാരായണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഫൗസിയ ഹസന്‍ ആദ്യമായി കേസിനെക്കുറിച്ച് പ്രതികരണം നടത്തി 
പൊലീസ് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ചാരക്കേസില്‍ നമ്പി നാരായണനെ അറിയില്ല:  ഹൗസിയ ഹസന്‍ 

എസ്ആര്‍ഒ ചാരക്കേസിനെ കുറിച്ചുള്ള മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഫൗസിയ ഹസന്‍ ആദ്യമായി കേസിനെക്കുറിച്ച് പ്രതികരണം നടത്തി. നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഫൗസിയ ഹസന്‍ മലയാള മനോരമയോട് പറഞ്ഞു. നമ്പി നാരായാണന്റെ ഓര്‍മകളുടെ ഭ്രമണപഥം എന്ന ആത്മകഥ പുറത്തിറങ്ങി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഫൗസിയ ഹസന്റെ വെളിപ്പെടുത്തല്‍. 

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഹഗസ്ഥരും കേരള പൊലീസും തന്നെ ഭീഷണിപ്പെടുത്തി ഇല്ലാക്കഥ പറയിപ്പിക്കുകയായിരുന്നുവെന്ന് ഫൗസിയ വെളിപ്പെടുത്തി. നമ്പി നാരായണന്‍ ആത്മകഥയില്‍ പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലാണ് ഫൗസിയയുടെയും വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 

നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമണ്‍ ശ്രീവാസ്തവയെ ഒരിക്കല്‍പോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞു. പതിനാലു വയസ്സുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയില്‍ മോചിതയായ ശേഷം, കേരള പൊലീസിനും ഐബിക്കും എതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മകന്‍ നാസിഫ് താമസിച്ച ഹോട്ടലില്‍ ഐബി ഉദ്യോസ്ഥര്‍ എത്തി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്നു കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നു മാലെയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കുകായിരുന്നു, ഫൗസിയ പറയുന്നു. 
അതേസമയം, പഴയ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനില്‍ കേസ് കൊടുക്കുമെന്നും മറിയം റഷീദ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com