പി.വി.അന്‍വറിനെതിരെ ചുമത്തിയത് വഞ്ചനാക്കുറ്റം; എംഎല്‍എയുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സമരം

50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്‍വറിനെതിരെ മഞ്ചേരി പൊലീസ്  വഞ്ചനാ കുറ്റം ചുമത്തിയിരിക്കുന്നത്
പി.വി.അന്‍വറിനെതിരെ ചുമത്തിയത് വഞ്ചനാക്കുറ്റം; എംഎല്‍എയുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സമരം

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ മഞ്ചേരി പൊലീസ് ചുമത്തിയിരിക്കുന്നത് വഞ്ചനാക്കുറ്റം. 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്‍വറിനെതിരെ മഞ്ചേരി പൊലീസ്  വഞ്ചനാ കുറ്റം ചുമത്തിയിരിക്കുന്നത്. 

കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഐപിസി 420 വകുപ്പ്  പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 50 ലക്ഷം രൂപ  അന്‍വര്‍ തട്ടിയെടുത്തെന്ന പ്രവാസി വ്യവസായിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കര്‍ണാടകയില്‍ തനിക്ക് ക്വാറിയുണ്ടെന്നും, ഇതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതെന്നാണ് പരാതി.

പ്രവാസി വ്യവസായിയുടെ  പരാതിയില്‍ ആദ്യം എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചതിന് തുടര്‍ന്നാണ് ഇപ്പോഴത്തെ പൊലീസ് നടപടി.

അതിനിടെ പി.വി.അന്‍വറിന്റെ നിയമ ലംഘനങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തി. ജനുവരി നാലിന് കൂടരഞ്ഞിയില്‍ 24 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്തുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com