ശ്രീനാരായണ ഗുരുവിന്റെ ജീവിതം അരങ്ങിലെത്തിച്ച് ലിസി മുരളീധരന്‍

സതി, ചിത്രവധം, ശിശുഹത്യ, നരഹത്യ തുടങ്ങിയ അനാചാരങ്ങളും അന്ധവിശാസങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
ലിസി മുരളീധരന്‍
ലിസി മുരളീധരന്‍

ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ സമാധി വരെ നീളുന്ന ജീവിതകഥയാണ് ഗുരുദേവജ്ഞാനാമൃതം എന്ന പേരില്‍ അരങ്ങിലെത്തുന്നത്. സതി, ചിത്രവധം, ശിശുഹത്യ, നരഹത്യ തുടങ്ങിയ അനാചാരങ്ങളും അന്ധവിശാസങ്ങളുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഡിസംബര്‍ 30ന് ശിവഗിരിയിലെ വേദിയില്‍ ലിസി മുരളീധരന്‍ ഗുരുചരിതം അവതരിപ്പിക്കും.

ലിസി മുരളീധരന്‍ ഉള്‍പ്പടെ 25 കലാകാരന്‍മാര്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടിയില്‍ വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നുണ്ട്. പതിനഞ്ചോളം ഗുരുദേവ കൃതികള്‍ നൃത്തത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാധരന്‍ മാസ്റ്റര്‍, ഹരിപ്പാട് കെ പി എന്‍ പിളള, വി ടി മുരളി, പ്രേംകുമാര്‍ വടകര, കലാമണ്ഡലം കാര്‍ത്തികേയന്‍ എന്നിവര്‍ സംഗീതം നല്‍കി. സുശാന്ത് കോഴിക്കോടാണ് ഓര്‍ക്കസ്ട്ര.

എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങള്‍, പുരാണകഥകള്‍, ഗുരുദേവന്റെ തന്നെ ദൈവദശകം, എന്നിവയ്ക്ക് സാമൂഹിക കാഴ്ചപ്പാടോടെ ലിസി മുന്‍പും നൃത്താവിഷ്‌ക്കാരം ഒരുക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com