പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസ്: ഫഹദ് ഫാസില്‍ കുറ്റസമ്മതം നടത്തി; അറസ്റ്റ് രേഖപ്പെടുത്തി  

അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിര്‍ദേശം
പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസ്: ഫഹദ് ഫാസില്‍ കുറ്റസമ്മതം നടത്തി; അറസ്റ്റ് രേഖപ്പെടുത്തി  

തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് ജാമ്യം നല്‍കി വിട്ടയച്ചു. പിഴയടക്കാന്‍ തയ്യാറാണെന്ന് ഫഹദ് അറിയിച്ചു.

നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.

അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിര്‍ദേശം. ആ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.

ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പില്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി. അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.

കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിന് നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബാഞ്ച് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുവരുടെയും വിശദീകരണം തേടിയതിനു ശേഷമായിരിക്കും കേസെടുക്കുക. ഈ സാഹചര്യത്തിലാണ് ഫഹദ് ഹാജരായത്.

ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com