ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കള്‍; പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചെന്നും ഹസന്‍

 മറുപടി കെപിസിസി പ്രസിഡന്റ് എന്ന നിലയില്ല. കോണ്‍ഗ്രസുകാരനായിട്ടാണ് . തനിക്ക് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒരുപോലെയാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാഴ് വേലയാണെന്നും ഹസന്‍
ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കള്‍; പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചെന്നും ഹസന്‍

തിരുവനന്തപുരം:  ചാരക്കേസില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് എംഎം ഹസന്‍. കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞകാല സംഭവങ്ങളെ കുറിച്ച് കെ കരുണാകരന്‍ അനുസ്മരണ പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് പുതിയ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കികൊണ്ട് നടത്തുന്ന വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. കെ കരുണാകരനെ കുറിച്ച് എന്റെ മനസില്‍ കുറെ കാലമായി ഉണ്ടായിരുന്ന ഒരു വികാരം മാത്രമാണ് പങ്കുവെച്ചത്. അതിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു

ഒരു ചരിത്ര സംഭവം അനുസ്മരിച്ചപ്പോള്‍ ചില നേതാക്കന്‍മാരുടെ പേരുകള്‍ പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചെന്നും എകെ ആന്റണിയെ പുകഴ്ത്തി സംസാരിച്ചെന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റുപലരും പ്രതികരിക്കുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് പറഞ്ഞതെന്നോ ഞാന്‍ പറഞ്ഞതിന്റെ ചരിത്ര വസ്തുത അന്വേഷിക്കാതെയാണ് പലയാളുകളും പ്രതികരിക്കുന്നത്.അവരുടെ ശ്രദ്ധയിലേക്കായി ഞാന്‍ ചില കാര്യങ്ങള്‍ പറയുകയാണ്. ആന്റണിയും ഉമ്മന്‍ചാണ്ടിയും എനിക്ക് ഒരു പോലെ കൂറ് ഉള്ളവരാണ്. ഇകഴ്ത്തി സംസാരിക്കില്ലെന്ന് നന്നായി അറിയുന്നവരാണ് ഇവരെന്നും ഹസന്‍ പറഞ്ഞു.

അനുസ്മരണപ്രസഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശം ഞാന്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ഇക്കാര്യത്തില്‍ അതൃപ്തിയില്ലായിരുന്നു. അച്ചനോടാണോ  അമമയോടാണോ കൂടുതല്‍ ഇഷ്ടമെന്ന് കുട്ടികളോട് ചോദിച്ചാല്‍ അതുപോലെയാണ് ഉമ്മന്‍ചാണ്ടിയും ആന്റണിയുമെന്നും ഹസന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരായ വന്ന ആക്രമണങ്ങളെ മുന്നില്‍ നിന്ന്  എതിര്‍ത്ത ഒരാളാണ് താന്‍. ഇത് പറയുന്നത് അഹംഭാവത്തിന്റെ പേരിലല്ല. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയിലാമ്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അപരിചിതര്‍ നടത്തുന്ന വിമര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് തന്റെ മറുപടി. ഈ  മറുപടി കെപിസിസി പ്രസിഡന്റ് എന്ന നിലയില്ല. കോണ്‍ഗ്രസുകാരനായിട്ടാണ് മറുപടി പറയുന്നത്. തനിക്ക് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒരുപോലെയാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാഴ് വേലയാണെന്നും ഹസന്‍ വ്യക്തമാക്കി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com