കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ ധാരണ

കണ്ണൂരില്‍ സമാധാനം പരിരക്ഷിക്കുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സിപിഎമ്മും ബിജെപിയും യോഗത്തില്‍ വാഗ്ദാനം ചെയ്തു
കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ ധാരണ


കണ്ണൂര്‍: ജില്ലയില്‍ സമാധാനം ഉറപ്പിക്കാന്‍ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിസമാധാനയോഗത്തില്‍ ധാരണ. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. 

കണ്ണൂരില്‍ സമാധാനം പരിരക്ഷിക്കുന്നതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സിപിഎമ്മും ബിജെപിയും യോഗത്തില്‍ വാഗ്ദാനം ചെയ്തു. 
സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നടത്തുന്ന പ്രകോപനപരമായ പരമാര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി. 

പ്രകോപനപരമായ പരാമര്‍ശങ്ങളോ പ്രസംഗങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മട്ടന്നൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വീട്ടിലെത്തിയാലുടന്‍ സര്‍വ്വകക്ഷി സംഘം അവരെപ്പോയി കാണാനും ധാരണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com