കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പൊലീസിന്റെ ക്രൂരമര്‍ദനം

ജാസ്മിന്‍, സുസ്മി എന്നിവരാണ് മര്‍ദ്ദത്തിന് ഇരയായത്.
കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പൊലീസിന്റെ ക്രൂരമര്‍ദനം

കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്‌ജെന്റേഴ്‌സിന് നേരെ പൊലീസ് മര്‍ദ്ദനം. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് കഴിഞ്ഞ ദിവസം രാത്രി 2.30ഓടെ പൊലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ജാസ്മിന്‍, സുസ്മി എന്നിവരാണ് മര്‍ദ്ദത്തിന് ഇരയായത്. യാതൊരു പ്രകോപനവുമില്ലാതെ കസബ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  തല്ലിച്ചതക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ കലോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സ് പരിശീലനത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പൊലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി കാരണമൊന്നും കൂടാതെ പൊതിരെ തല്ലുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജാസ്മിന്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് കാര്യമായി പരിക്കേറ്റിട്ടുണ്ട്. സുസ്മിയുടെ കൈ എല്ലിനും കാലിനും പരിക്കുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com