ഓഖി ദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം; പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ 

 ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചിരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും
ഓഖി ദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം; പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവര്‍ക്കും ദുരിതബാധിതര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. കോവളത്തും മറ്റു തീരങ്ങളിലും നടന്നുവരുന്ന ആഘോഷപരിപാടികളാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. 

പകരം ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചിരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 2017ലെ അവസാനത്തെ സന്ധ്യയില്‍ ദുരിതബാധിതരെ സ്മരിച്ച് കൊണ്ട് ആദ്യ തിരി തെളിയിക്കും.

ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാജ്ഞലി അര്‍പ്പിക്കുകയും ദുരന്തബാധിതര്‍ക്ക് ഒപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചുമാണ് കോവളത്തെ പുതുവത്സര ആഘോഷം ഒഴിവാക്കി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com