ഓഖി ദുരന്തം: കേന്ദ്രസംഘം ഇന്ന് അവലോകനയോഗം ചേരും

ഓഖി ദുരന്തം: കേന്ദ്രസംഘം ഇന്ന് അവലോകനയോഗം ചേരും

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് അവലോകന യോഗം ചേരും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് അവലോകന യോഗം ചേരും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും. വിവിധ ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മൂന്ന് സംഘങ്ങളും ചേര്‍ന്ന് യോഗത്തില്‍ വിശദമായ വിലയിരുത്തല്‍ നടത്തും. സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ചാവും ഓഖി ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കുക.

ഓഖി ദുരന്തം നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള ആറംഗ സംഘമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. ഡിസംബര്‍ 26 നാണ് കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ആദ്യ ദിനം പൂന്തുറ മേഖലയില്‍ സന്ദര്‍ശനം നടത്തിയ സംഘം രണ്ടാം ദിനം വിഴിഞ്ഞം, അടിമലത്തുറ മേഖലകളിലും സന്ദര്‍ശനം നടത്തിയിരുന്നു.

ഓഖി ദുരന്തത്തില്‍ അടിയന്തരസഹായമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 133 കോടിരൂപ അനുവദിച്ചിരുന്നു. 422 കോടി രൂപയായിരുന്നു കേരളം അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രത്തോട് 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com