ഡോ. എംവി പൈലി അന്തരിച്ചു

സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് കോതമംഗലം ലിറ്റില്‍ ഫ്‌ലവര്‍ ഫോറോന പള്ളിയില്‍.
ഡോ. എംവി പൈലി അന്തരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എംവി പൈലി (92) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവ ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. കേരളത്തില്‍ മാനേജ്‌മെന്റ് പഠനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് കോതമംഗലം ലിറ്റില്‍ ഫ്‌ലവര്‍ ഫോറോന പള്ളിയില്‍.

കേരള സര്‍വകലാശാലയുടെ കീഴിലുളള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ സ്ഥാപക ഡയറക്ടറായിരിക്കെയാണ് കേരളത്തിലാദ്യമായി 1964ല്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസം ആരംഭിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകനായി തുടങ്ങിയ ഇദ്ദേഹം കൊച്ചി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. 

അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫുള്‍െ്രെബറ്റ് സ്മിത്ത്മണ്ട് സ്‌കോളറായിരുന്നു. പിന്നീട് പെന്‍സില്‍വേനിയ സര്‍വകാലശാലയിലും, സോവിയറ്റ് യൂണിയനില്‍ മോസ്‌കാ, നോവോസിബിര്‍സ്‌ക് എന്നീ സര്‍വകാലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും, കാനഡയിലും ഹവായിയിലെ ഈസ്റ്റ്‌വെസ്റ്റ് സെന്ററില്‍ ഫെലോ ആയും സേവനമനുഷ്ഠിച്ചു. ഇന്ത്യയിലും വിദേശങ്ങളിലും നിരവധി പഠനപര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസപരവും ആസൂത്രണപരവുമായ ഒട്ടേറെ സമിതികളില്‍ അംഗമായിരുന്നു. അനേകം അന്താരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com