മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഡിസംബര്‍ 30ന് ആചരിച്ച് കോണ്‍ഗ്രസ് 

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഡിസംബര്‍ 30ന് ആചരിച്ച് കോണ്‍ഗ്രസ് 

ജനുവരി 30ന് ആചരിക്കേണ്ട മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഡിസംബര്‍ 30ന് ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പേരൂര്‍ക്കട: ജനുവരി 30ന് ആചരിക്കേണ്ട മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഡിസംബര്‍ 30ന് ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് പട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഗാന്ധിയുടെ രക്ത സാക്ഷിത്വദിനം ഫോട്ടോ വച്ച് വിളക്കുകൊളുത്തി ആചരിച്ചത്. 

ബ്ലോക്ക് പ്രസിഡന്റ് മണ്ണാമ്മൂല രാജന്റെ നേതൃത്വത്തിലായിരുന്നു ആചരണം. അബദ്ധം സംഭവിച്ചുവെന്ന് മനസ്സിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോട്ടോയും വിളക്കും എടുത്തുമാറ്റി. 

പതിവില്ലാതെ ഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍ വിഴളക്കുകൊളുത്തുന്നത് കണ്ട് നാട്ടുകാര്‍ കാര്യം ആരാഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തസാക്ഷിത്വ ദിനമാണ് എന്നുപറഞ്ഞു. ഇത് തെറ്റാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ ഫോട്ടോ എടുത്തുമാറ്റി എത്രയും വേഗം തടിതപ്പാനായി പിന്നെ ശ്രമം. 

മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. നേതൃത്വം അറിയാതെ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ഗാന്ധി അനുസ്മരണം അന്വേഷിക്കാന്‍ ഡിസിസിയെ ചുമതപ്പെടുത്തിയതായി കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com