ജിഎസ്ടിയുടെ മറവില്‍ ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

വിലകുറയുന്ന സാധനങ്ങളുടെ പട്ടിക പത്രപരസ്യം ചെയ്ത് പ്രസിദ്ധീകരിച്ചതു കൊണ്ട് കാര്യമില്ല -  അതിനനുസരിച്ച് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാനുള്ള നടപടി സ്വീകരിക്കണം
ജിഎസ്ടിയുടെ മറവില്‍ ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം:  ജി എസ് ടിയുടെ പേരില്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മുതലാക്കി ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ല.ജിഎസ് ടി നടപ്പാക്കാന്‍ പോകുന്ന തിയതി മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടിട്ടും കേരളം മാത്രം തയ്യാറെടുപ്പുകള്‍ നടത്താത്തത് ജനങ്ങളെ ദ്രോഹിക്കാനാണെന്നും കുമ്മനം പറഞ്ഞു

നികുതി പരിഷ്‌കരണത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടരുതെന്നാണ് തോമസ് ഐസക്കിന്റെ ചിന്ത. ഇതുകൊണ്ടാണ് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താഞ്ഞത്. വിലകുറയുന്ന സാധനങ്ങളുടെ പട്ടിക പത്രപരസ്യം ചെയ്ത് പ്രസിദ്ധീകരിച്ചതു കൊണ്ട് കാര്യമില്ല. അതിനനുസരിച്ച് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാനുള്ള നടപടി സ്വീകരിക്കണം. പ്രയോജനം ജനങ്ങള്‍ക്ക് കൈമാറാന്‍ മടിക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണം.

പനിമരണത്തിന് മുന്നില്‍ സംസ്ഥാനം പകച്ചു നില്‍ക്കുകയാണ്. വേണ്ട സഹായം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അത് വേണ്ടെന്ന് വെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദുരഭിമാനം മാറ്റിവെച്ച് കേന്ദ്രസഹായം തേടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com