ചെമ്പനോട കര്‍ഷ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഉദ്യോഗസ്ഥര്‍ നേരിട്ട് മരണത്തില്‍ ഉത്തരവാദികളല്ല, എന്നാല്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ചെമ്പനോട കര്‍ഷ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്:  കരം സ്വീകരിക്കാത്തതിന്റെ പേരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ ചെമ്പനോട വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് റവന്യു അഡിഷണല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറി. അഡിഷണല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ നേരിട്ട് പരിശോേധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടരുന്നു.19നാണ് റിപ്പോര്‍ട്ട് കൈമാറിയത്. 

ഉദ്യോഗസ്ഥര്‍ നേരിട്ട് മരണത്തില്‍ ഉത്തരവാദികളല്ല, എന്നാല്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫിസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരെ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌

നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ വിഷയത്തോട് പ്രതികരിച്ചു.  ഉദ്യോഗസ്ഥര്‍ നടപടിയെടുത്താല്‍ ആത്മഹത്യ ഉണ്ടാകില്ലായിരുന്നു,കുടംബപ്രശ്‌നം കാരണമായി പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ജോയിയുടെ ഭാര്യ മോളി പറഞ്ഞു.

വില്ലേജ് ഉദ്യോഗസ്ഥര്‍ കരം സ്വീകരിക്കാത്തതില്‍ മനംനൊന്ത് കഴിഞ്ഞ മാസമാണ് ജോയി വില്ലേജോഫിസന് മുന്നില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പില്‍ വില്ലേജ് ഓഫീസറും വിില്ലജ് അസിസ്റ്റന്റുമാണ് മരണത്തിന് ഉത്തരവാദികള്‍ എന്ന് പറഞ്ഞിരുന്നു. വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com