കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിശദീകരണവുമായി ഗായിക റിമി ടോമി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ സംശയിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനാ ബൈജു പൗലോസ് വ്യക്തമാക്കിയതായി റിമ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട നടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന രീതിയില്‍ പ്രചരിക്കുന്നത് അസത്യങ്ങളാണ്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ ഉടനെ കാവ്യാ മാധവനെ വിളിച്ച് അന്വേഷിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് മെസേജ് അയക്കുകയും ചെയ്തു.
അമേരിക്കന്‍ ഷോയ്ക്ക് പുറമെ ഇതിന് ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ഷോയിലും ആക്രമിക്കപ്പെട്ട നടിക്കൊപ്പം പോയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല. സമൂഹ മാധ്യമങ്ങള്‍ ക്രൂരമായാണ് തങ്ങളോട് പെരുമാറുന്നത്. ദിലീപിന്റെ ബിനാമിയാണ്, ഹവാല ഇടപാടാണ് നടക്കുന്നതെന്നൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ഇതെല്ലാം തെറ്റാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇത് തെളിയിക്കട്ടേയെന്നും റിമി പറഞ്ഞു.
റെയ്ഡ് നടന്ന ദിവസം തന്റെ വീട്ടില്‍ ആയിരം രൂപ പോലും പണമായി കയ്യില്‍ എടുക്കാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ റെയ്ഡില്‍ തന്റെ വീട്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിടിച്ചെടുത്തെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നതെന്നും റിമി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ