വ്യാഴാഴ്ച ബീഫ് റോസ്റ്റ് ഉണ്ട് നിയമസഭയില്‍ പ്രത്യേക അറിയിപ്പ്

08/06/2017 ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണെന്ന് നിയമസഭാ ക്യാന്റിനില്‍ പ്രത്യേക പോസ്റ്റര്‍
വ്യാഴാഴ്ച ബീഫ് റോസ്റ്റ് ഉണ്ട് നിയമസഭയില്‍ പ്രത്യേക അറിയിപ്പ്

തിരുവനന്തപുരം: കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക സമ്മേളനത്തിലാണ് നിയമസഭാ ക്യാന്റീനില്‍ പ്രത്യേക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിലെ ഉള്ളടക്കം ഇങ്ങനെ. 08/06/2017 ബീഫ് റോസ്റ്റ് ഉണ്ടായിരിക്കുന്നതാണ് എന്നായിരുന്നു.

കശാപ്പ് നിരോധനത്തിനെ ഭരണപ്രതിപക്ഷ വിത്യാസമില്ലാതെ പ്രേമേയം പാസാക്കി. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. കശാപ്പ് നിരോധനം എന്ന ഒറ്റ അജണ്ടമാത്രമാണ് ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ ഉണ്ടായിരുന്നത്. പതിനാലാം കേരള നിയമസഭയുടെ ആറാമത് സമ്മേളനമാണ് വ്യാഴാഴ്ച നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com