പിഎസ്‌സി ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെ വിഎസ്

ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെയുള്ള സുപ്രിം കോടതി ഉത്തരവിന്റെ ലംഘനമാണ് പിഎസ് സി നടപടിയെന്നും വിഎസ് അഭിപ്രായപ്പെട്ടു. 
പിഎസ്‌സി ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെ വിഎസ്

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയ പിഎസ്സിയുടെ നടപടി പിന്‍വലിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നയത്തിനു വിരുദ്ധമാണ് പിഎസ്‌സിയുടെ നടപടിയെന്ന് വിഎസ് ചൂണ്ടിക്കാട്ടി. ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് എതിരെയുള്ള സുപ്രിം കോടതി ഉത്തരവിന്റെ ലംഘനമാണ് പിഎസ് സി നടപടിയെന്നും വിഎസ് അഭിപ്രായപ്പെട്ടു. 
ഒരു വ്യക്തിതന്നെ പല പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനും പിഎസ്‌സി പരീക്ഷകളില്‍ നിന്നു വിലക്കിയ ഉദ്യോഗാര്‍ഥികള്‍ മറ്റൊരു പേരില്‍ പരീക്ഷ എഴുതുന്നത് തടയാനും സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ് സി തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com