ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതികളും, നിസാമും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി

ജയില്‍ വകുപ്പ് ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളെയും നിസാമിനെയും ഉള്‍പ്പടെ പലരെയും ഒഴിവാക്കിയിരുന്നതായി അഡീഷണല്‍ സെക്രട്ടറി
ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതികളും, നിസാമും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതികളും, നിസാമും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ വിശദീകരണം. ജയില്‍ വകുപ്പ് ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളെയും നിസാമിനെയും ഉള്‍പ്പടെ പലരെയും ഒഴിവാക്കിയിരുന്നതായി അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കി. 

ഇവരെയൊന്നും മാധ്യമങ്ങള്‍ പറയുന്നതുപോലെ വിട്ടയക്കകുയായിരുന്നില്ലെന്നും ശിക്ഷാ ഇളവ് നല്‍കുന്നതിനായി പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം. ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കാര്യമായ മാറ്റത്തോടെയാണ് അന്തിമപട്ടിക തയ്യാറാക്കിയതെന്നും അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി വ്യക്തമാക്കി.

ടിപി കേസ് പ്രതികളായ കൊടി സുനി, കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സജിത്ത്, മനോജ്ഷ റഫീക്ക് എന്നിവരാണ് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ഉള്ളത്. ഇളവ് നല്‍കുന്നവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളുണ്ടെ എന്ന നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം പട്ടികയിലെ എല്ലാവരെയും ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി.

കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായി ജയില്‍ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ 1911 പ്രതികളുടെ പേരുകളാണ് ജയില്‍വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ വിവാദകേസുകളിലെ പ്രതികളും കൊടുകുറ്റവാളികളും ഉള്‍പ്പെട്ടിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ ഈ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരികെ അയക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com