കാസര്‍ഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്; കെ മുരളീധരന്‍ 

ഇത്രയും ഗുരുതരമായ സംഭവത്തില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയ പൊലീസ് നീക്കം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്
കാസര്‍ഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്; കെ മുരളീധരന്‍ 

കാസര്‍ഗോഡ് മദ്രസാ അധ്യാപകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസിനെയും ആഭ്യന്തരവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എ. ഇത്രയും ഗുരുതരമായ സംഭവത്തില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയ പൊലീസ് നീക്കം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ഒരു മസ്ജിദില്‍ അതിക്രമിച്ചു കയറി ഒരു മദ്രസാ അധ്യാപകനെ 25ലധികം വെട്ടുകള്‍ വെട്ടി കൊത്തി നുറുക്കിയ പ്രതികള്‍ വെറും മദ്യാസക്തിയിലാണ് ഈ കൊലപാതകം ചെയ്തതെന്ന പൊലീസ് ഭാഷ്യം ക്രൂരമായ ഒരു തമാശയാണ്.അദ്ദേഹം പറഞ്ഞു. ബീഫ് വരട്ടി ഫെസ്റ്റിവല്‍ നടത്തിയത് കൊണ്ടുമാത്രം ഫാസിസ്റ്റ് വിരുദ്ധരാകില്ല. ശക്തമായ നടപടികള്‍ സ്വീകരിക്കണം. കാസര്‍ഗോഡ് വഴി കേരളത്തെ ഒരു കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. അത് കേരളത്തിലെ മതേതര സമൂഹം കണ്ടില്ല എന്ന് നടിക്കരുത്. ആര്‍എസ്എസ് പറയുന്ന കുപ്രചരണങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com