ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച സംഭവിച്ചു.ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല
ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കേസന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ് ഡയറക്ടര്‍.ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച സംഭവിച്ചു.ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല.ജിഷ കൊല്ലപ്പെട്ട മുറിയല്‍ നിന്നും മറ്റൊരാളുടെ വിരലടയാളം കൂടി ലഭിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷണം നടത്തിയില്ല. നാല് മാസം മുമ്പാണ് വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.എന്നാല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണത്തെ കുറിച്ച് വ്യാപക പരാതി ജേകബ് തോമസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സ്വന്തം നിലയ്ക്ക് കേസന്വേഷിച്ചത്. എന്നാല്‍ പൊലീസിന്റെ അധികാരത്തില്‍ വിജിലന്‍സ് കൈകടത്തരുത് എന്ന് പറഞ്ഞ് കേസന്വേഷിച്ച എഡിജിപി ബി സന്ധ്യ രംഗത്തെത്തി. 
എന്നാല്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളി. അനാവശ്യ ഇടപെടലെന്ന് സര്‍ക്കാറിന് ഡിജിപി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കേരള പൊലീസ് ചരിത്രത്തിലെ പൊന്‍തൂവലായി മുഖ്യമന്ത്രി വിശേഷിപ്പിച്ച ജിഷ വധക്കേസ് അന്വേഷണം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകായണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com