നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ് കേസ് മുഖ്യപ്രതി ഉതുപ്പ് വര്‍ഗ്ഗീസ് പിടിയില്‍

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്നും വരുന്ന വഴിയാണ് അറസ്റ്റ് ചെയ്തത്
ഉതുപ്പ് വര്‍ഗീസിനെ എറണാകുളം സിബിഐ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍
ഉതുപ്പ് വര്‍ഗീസിനെ എറണാകുളം സിബിഐ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍

കൊച്ചി:നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ് കേസ് മുഖ്യപ്രതി ഉതുപ്പ് വര്‍ഗ്ഗീസ് പിടിയില്‍. സിബിഐയാണ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്നും വരുന്ന വഴിയാണ് അറസ്റ്റ് ചെയ്തത്. ഉതുപ്പ് വര്‍ഗ്ഗീസിനെതിരെ സിബിഐ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു.ഉതുപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഉതുപ്പ് കീഴടങ്ങാന്‍ തയ്യാറായി എത്തിയപ്പോഴാണ് ഇമിഗ്രേഷന്‍ വിഭാഗം പിടികൂടി സിബിഐയെ ഏല്‍പ്പിച്ചത് എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളും സംഭവത്തെ പറ്റി വരുന്നുണ്ട്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലാണ് ഉതുപ്പ് വര്‍ഗ്ഗീസ് വന്‍ തട്ടിപ്പ് നടത്തിയത്. റിക്രൂട്ട്‌മെന്റിന് ഒരാളില്‍ നിന്നും നിയമ പ്രകാരം വാങ്ങേണ്ടിയിരുന്നത് 19500 രൂപമാത്രമായിരുന്നു. എന്നാല്‍ ഇതിന്റെ നൂറിരട്ടിയായ 1950000 രൂപയാണ് ഉതുപ്പ് തട്ടിയെടുത്തത്. അല്‍ സറാഫ എന്ന ഉതുപ്പിന്റെ സ്ഥാപനം 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ ഉതുപ്പിനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികായണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com