കേരള സഹകരണ ബാങ്ക് യാതാര്‍ഥ്യമാകേണ്ട സമയമായി: കടകംപുള്ളി സുരേന്ദ്രന്‍

രാജ്യത്തെ സ്വകാര്യ ബാങ്കുകളും എസ്ബിഐയും ചേര്‍ന്ന് ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം ഉടന്‍ ആരംഭിക്കണമെന്ന് സഹകരണ മന്ത്രി പറഞ്ഞു. 
കേരള സഹകരണ ബാങ്ക് യാതാര്‍ഥ്യമാകേണ്ട സമയമായി: കടകംപുള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴില്‍ തുടങ്ങാനിരിക്കുന്ന കേരള സഹകരണ ബാങ്ക് നിലവില്‍ വരേണ്ട സമയമായെന്ന് സഹകരണ മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍. രാജ്യത്തെ സ്വകാര്യ ബാങ്കുകളും എസ്ബിഐയും ചേര്‍ന്ന് ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം ഉടന്‍ ആരംഭിക്കണം. ജനങ്ങളെ പിഴിയാനുള്ള എസ്ബി ഐയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

എസ്ബിടി- എസ്ബിഐ ലയനത്തെ അനുകൂലിച്ചവര്‍ക്കുള്ള മറുപടിയായി കേരളത്തിന്റെ ബാങ്ക് രൂപീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയുടെ തീരുമാനപ്രകാരം അടുത്ത വര്‍ഷമാകുമ്പോഴേക്കും കേരള സഹകരണ ബാങ്ക് ആരംഭിക്കേണ്ടതാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com