കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യമല്ല; മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം

നവ ഉദാരവല്‍ക്കരണത്തിന്റെ ചുവടു പിടിച്ചും മറ്റു സംസ്ഥാനങ്ങളുമായി മത്സരിച്ചും കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യമല്ലെന്നു മുഖ്യമന്ത്രി
കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യമല്ല; മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം

തിരുവനന്തപുരം: നവ ഉദാരവല്‍ക്കരണത്തിന്റെ ചുവടു പിടിച്ചും മറ്റു സംസ്ഥാനങ്ങളുമായി മത്സരിച്ചും കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധ്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന്റെ ഭൗതിക പശ്ചാത്തല സൗകര്യങ്ങളെ ആധുനികവല്‍ക്കരിക്കണം. നമ്മുടെ ഉന്നത വിദ്യാഭ്യാസം വിപുലപ്പെടുത്തുകയും ഗുണനിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുകയും വേണം. ഇതിനായി കോര്‍പറേറ്റ് ആശ്രിതത്വം ഒഴിവാക്കി പൊതുനിക്ഷേപവും സാമൂഹിക നിയന്ത്രണത്തിലുള്ള നിക്ഷേപവും വര്‍ധിപ്പിക്കുകയാണു ബദല്‍ മാര്‍ഗം. ഒപ്പം, പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരെയും ആദിവാസികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവരെയും കൈപിടിച്ചു നടത്തി ദാരിദ്യ്രത്തിന്റെ തുരുത്തുകള്‍ ഇല്ലാതാക്കുകയെന്നതും സര്‍ക്കാരിന്റെ കര്‍മപദ്ധതിയാണ്.

സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പിച്ചും പുതിയകാലത്തിന്റെ വെല്ലുവിളികളെ ആര്‍ജവത്തോടെ ഏറ്റെടുത്തും ഐക്യകേരള സങ്കല്‍പത്തെ ശക്തമാക്കിയും മതേതര ജനാധിപത്യ അഴിമതിരഹിത നവകേരളം കെട്ടിപ്പടുക്കാന്‍ ഒരുമിച്ചു പ്രതിജ്ഞചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com