"ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് രാജ്യത്ത് എവിടെയും ജോലിചെയ്യാം, സ്വത്ത് സമ്പാദിക്കാം";  കാര്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍ ന്യായീകരണവുമായി അമലപോള്‍

കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളത്
"ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് രാജ്യത്ത് എവിടെയും ജോലിചെയ്യാം, സ്വത്ത് സമ്പാദിക്കാം";  കാര്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍ ന്യായീകരണവുമായി അമലപോള്‍

ചെന്നൈ : ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയത് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ പ്രവൃത്തിയെ അമല ന്യായീകരിച്ചത്. താന്‍ ഇന്ത്യന്‍ പൗരത്വമുള്ളയാളാണ്. അതിനാല്‍ തനിക്ക് രാജ്യത്ത് എവിടെയും ജോലിചെയ്യാം. സ്വത്ത് സമ്പാദിക്കാം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ഞെട്ടലിലാണ് താനും കുടുംബവും. ഈ വര്‍ഷം തന്നെ ഒരുകോടിയോളം രൂപ നികുതചി അടച്ച ഒരാളാണ് താന്‍. ഇന്ത്യ എന്ന ദേശീയതയ്ക്ക് അപ്പുറം തനിക്കെതിരെ പ്രചാരണം നടത്തുന്ന മാധ്യമം പ്രാദേശിക സങ്കുചിതവാദമാണ് ഉയര്‍ത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല ആരോപിക്കുന്നു. 

കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളത്. താന്‍ ബംഗളൂരുവില്‍ ചെവവഴിച്ചതും ഇതേ ഇന്ത്യന്‍ കറന്‍സി തന്നെയാണ്. തമിഴിലും മലയാളത്തിലും താന്‍ അഭിനയിക്കുന്നുണ്ട്. തനിക്ക് ഇനി തെലുങ്കില്‍ അഭിനയിക്കണമെങ്കില്‍ വിമര്‍ശകരുടെ അനുവാദം വാങ്ങേണ്ടതുണ്ടോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല പോള്‍ പരിഹസിക്കുന്നു. 

അമല പോള്‍ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് മാതൃഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. 1.12 കോടി വിലയുള്ള കാര്‍ പോണ്ടിച്ചേരിയിലെ നികുതി ഇളവ് ലക്ഷ്യമിട്ട് വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് 14 ലക്ഷം രൂപയാണ് നഷ്ടമായത്. വാഹനം രജിസ്റ്റര്‍ ചെയ്തതാകട്ടെ പോണ്ടിച്ചേരിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലും. സംഭവം വിവാദമായതോടെ അമലല പോളിനെതിരെ നടപടി സ്വീകരിക്കാന്‍ പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com