കിട്ടുമ്പോഴൊക്കെ രണ്ടും മൂന്നും പ്ലേറ്റ് ബീഫും പൊറോട്ടയും കഴിക്കും; പൊലീസുകാരുടെ മടിയെ കളിയാക്കി ഡിജിപി

പൊലീസുകാരുടെ ഭക്ഷണപ്രിയത്തേയും, വ്യായാമം ചെയ്യാനുള്ള മടിയേയും കളിയാക്കിയായിരുന്നു പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം
കിട്ടുമ്പോഴൊക്കെ രണ്ടും മൂന്നും പ്ലേറ്റ് ബീഫും പൊറോട്ടയും കഴിക്കും; പൊലീസുകാരുടെ മടിയെ കളിയാക്കി ഡിജിപി

തിരുവനന്തപുരം: വ്യായാമം ചെയ്യാന്‍ പുറത്തുവിട്ടാല്‍ അഞ്ച് ഇഡലി വാങ്ങി കഴിക്കും. കിട്ടുമ്പോഴൊക്കെ രണ്ടും മൂന്നും പ്ലേറ്റ് ബീഫും, പൊറോട്ടയും കഴിക്കും..കേരളത്തിലെ പൊലീസുകാരുടെ ഭക്ഷണപ്രിയത്തേയും, വ്യായാമം ചെയ്യാനുള്ള മടിയേയും കളിയാക്കിയായിരുന്നു പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. 

റൂറല്‍ ജില്ലാ പൊലീസ് അസോസിയേഷന്റെ ആരോഗ്യ സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തായിരുന്നു ഡിജിപിയുടെ പരിഹാസം. പഴയൊരു കണക്കനുസരിച്ച് കേരള പൊലീസിലെ 29 ശതമാനവും പ്രമേഹ രോഗികളാണ്. വ്യായാമരഹിതമായ ജീവിതവും, അമിത ഭക്ഷണവുമാണ് ഇതിന് കാരണം. വ്യായാമം ചെയ്യണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശമുള്ളതാണെങ്കിലും ആരും ചെയ്യാറില്ലെന്ന് ഡ്ിജിപി പറയുന്നു. 

കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നത് വനിതാ പൊലീസുകാരാണ്. പുരുഷന്മാര്‍ ആ സമയത്ത് ഭക്ഷണം കഴിക്കുമെന്നും ഡിജിപി പരിഹസിച്ചു. ഡയറ്റ് ക്രമീകരിക്കാനുള്ള നിര്‍ദേശവും തമാശരൂപേണ ഡിജിപി പറഞ്ഞു. പഴംപൊരി കഴിക്കരുത്, ഉഴുന്നുവട ഒരെണ്ണത്തിന്റെ പകുതി മാത്രം കഴിക്കാം എന്നിങ്ങനെ ഓരോ പൊലീസ് സ്റ്റേഷനിലും ഡയറ്റ് ചാര്‍ട്ട് തയ്യാറാക്കണം. 

സമയമില്ലാത്തതിന്റെ കാരണമാണ് വ്യായാമം ചെയ്യാതിരിക്കുന്നത് പറയുന്നതെങ്കില്‍ അതിനും ഡിജിപി വഴി പറയുന്നു. രാവിലെ ഏഴിനും എട്ടിനും ഇടയില്‍ ഡ്യൂട്ടി ചെയ്യേണ്ട. പകരം വ്യായാമം ചെയ്തിട്ട് ഓഫീസില്‍ വന്നാല്‍ മതിയെന്ന് ഡിജിപി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com