ചീഫ് ജസ്റ്റിസിന് ചരിത്രബോധമില്ല; കലാലയ രാഷ്ട്രീയം നിരോധിച്ച കോടതി വിധി പിതൃശൂന്യമെന്ന് ടി.വി രാജേഷ്

സമൂഹം ഈ വിധി ചവറ്റുകുട്ടയില്‍ തള്ളുമെന്നും രാജേഷ്
ചീഫ് ജസ്റ്റിസിന് ചരിത്രബോധമില്ല; കലാലയ രാഷ്ട്രീയം നിരോധിച്ച കോടതി വിധി പിതൃശൂന്യമെന്ന് ടി.വി രാജേഷ്

പരിയാരം: കലാലയ രാഷ്ട്രീയം നിരോധിച്ച കോടതി വിധി പിതൃശൂന്യമാണെന്ന് ടി.വി രാജേഷ് എംഎല്‍എ. സമൂഹം ഈ വിധി ചവറ്റുകുട്ടയില്‍ തള്ളുമെന്നും രാജേഷ് പറഞ്ഞു. സിപിഎം മാടായി ഏര്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ടി.വി രാജേഷ് ഹൈക്കോടതി നടപടിയെ പിതൃശൂന്യമെന്ന് വിശേഷിപ്പിച്ചത്.

കലാലയ രാഷ്ട്രീയം നിരോധിച്ച ചീഫ് ജസ്റ്റിസിന് ചരിത്രം അറിയാത്തതുകൊണ്ടാണ് ആരാധനാലയങ്ങളില്‍ സമരം നടക്കാറുണ്ടോയെന്ന ചോദ്യം ചോദിച്ചത്. അന്നത്തെ ക്ഷേത്ര ചിട്ടയ്‌ക്കെതിരെ സമരം നടത്തിയ ക്കൈം,ഗുരുവായൂര്‍ സമരചരിത്രം പഠിച്ചിരുന്നുവെങ്കില്‍ ചീഫ് ജസ്റ്റിസ് ഈ ചോദ്യം ചോദിക്കില്ലായിരുന്നു. 18 വയസ്സില്‍ വോട്ടവകാശമുള്ള നാട്ടില്‍ രാഷ്ട്രീയ സാക്ഷരത നേടാതെയാണോ വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്യേണ്ടതെന്നും ടി.വി രാജേഷ് എംഎല്‍എ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com