ബ്ലാക്‌മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ലെന്ന് ഉമ്മന്‍ചാണ്ടി; ആരാണെന്ന് പിന്നീട് വെളിപ്പെടുത്തും 

 തന്റെ പേര് കത്തില്‍ ഇല്ലാതിരുന്നിട്ടും മുന്‍വിധിയോടെ ലൈംഗിക ആരോപണം ചുമത്തി. രണ്ട് കത്ത് എങ്ങനെവന്നു എന്നുപോലും കമ്മീഷന്‍ പരിശോധിച്ചില്ല
ബ്ലാക്‌മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ലെന്ന് ഉമ്മന്‍ചാണ്ടി; ആരാണെന്ന് പിന്നീട് വെളിപ്പെടുത്തും 

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്‌മെയില്‍ ചെയ്തത് ആര്‍.ബാലകൃഷ്ണപിള്ളയല്ലെന്ന് ഉമ്മന്‍ചാണ്ടി. അത് ഒരിക്കലും ശരിയല്ല, ബാലകൃഷ്ണപിള്ളയാണ് ബ്ലാക്‌മെയില്‍ ചെയ്തത് എന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും നിഷേധിക്കുന്നു. ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ട്. അതാരാണ് എന്ന് പിന്നീട് വെളിപ്പെടുത്തും., അതിന് സമയമുണ്ട്. ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സോളാര്‍ അേേന്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെ തന്നെ സോളാര്‍ കേസിന്റെ പേരില്‍ പലരും ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും അതിലൊരാളുടെ ബ്ലാക്‌മെയിലിന് മുന്നില്‍ വഴങ്ങേണ്ടിവന്നിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇത് ബാലകൃഷണപിള്ളയാണ് എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

ഏതന്വേഷണവും വരട്ടേ ഭയപ്പെടുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിതയുടെ ആധികാരികത പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല എന്ന ആരോപണം ഇന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് കത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ്. തന്റെ പേര് കത്തില്‍ ഇല്ലാതിരുന്നിട്ടും മുന്‍വിധിയോടെ ലൈംഗിക ആരോപണം ചുമത്തി. രണ്ട് കത്ത് എങ്ങനെവന്നു എന്നുപോലും കമ്മീഷന്‍ പരിശോധിച്ചില്ല. മുന്‍വിധിയോടെ അടച്ചാക്ഷേപിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ ഭിന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com